Breaking News

കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചു

കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചു. എയര്‍പോര്‍ട്ട് ഉപഭോക്താക്കള്‍ക്കും വിമാനത്താവളത്തിലെ ജോലിക്കാര്‍ക്കും പ്രയോജനപ്പെടുന്ന തരത്തില്‍ കണ്ണൂര്‍ നഗരത്തില്‍ നിന്നും വിമാനത്താവളത്തിലേക്കും തിരിച്ചുമാണ് സര്‍വീസ് നടത്തുക. കെഎസ്ആര്‍ടിസിയുടെ ആദ്യ സര്‍വീസിന്റെ ഉദ്ഘാടനം തിങ്കളാഴ്ച കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റ മാനേജിംഗ് ഡയറക്ടര്‍ വി തുളസീദാസ് ഐഎസ് എയര്‍പോര്‍ട്ട് ഡിപ്പാര്‍ച്വര്‍ ടെര്‍മിനലില്‍ നിര്‍വഹിച്ചു. നോണ്‍ എസി ലോ ഫ്‌ലോര്‍ ബസാണ് നിലവില്‍ സര്‍വീസ് നടത്തുക. ആദ്യ ഘട്ടത്തില്‍ എയര്‍പോര്‍ട്ടിലെ ജോലിക്കാര്‍ക്ക് മാത്രമാണ് സേവനം ഉപയോഗപ്പെടുത്താനാവുക.

” യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ബസുകളുടേയും സര്‍വീസുകളേയും എണ്ണം വര്‍ധിപ്പിക്കും. അഞ്ച് എസി ലോ ഫ്‌ലോര്‍ ബസുകള്‍കൂടി ഉടന്‍ തന്നെ എയര്‍പോര്‍ട്ട് റൂട്ടില്‍ സര്‍വീസ് ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണ്. എയര്‍പോര്‍ട്ടില്‍ നിന്നും കണ്ണൂര്‍ ജില്ലയിലെ മറ്റ് പ്രധാന നഗരങ്ങളിലേക്കും സമീപ ജില്ലകളിലേക്കും കര്‍ണാടകയിലേക്കും കെഎസ്ആര്‍ടിസ് സര്‍വീസ് നടത്തും. കൂടാതെ നില്‍വില്‍ കണ്ണൂര്‍ – ഇരിട്ടി, തലശ്ശേരി – ഇരിട്ടി റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന ബസുകളെ എയര്‍പോര്‍ട്ടു വഴി റീ റൂട്ട് ചെയ്യാനും പദ്ധതിയുണ്ട്. ” – ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ പ്രദീപ് പറഞ്ഞു.

രാവിലെ 8.30ന് കണ്ണൂരില്‍ നിന്നാരംഭിച്ച് 9.30ന് മട്ടന്നൂരിലും 9.55ന് എയര്‍പോര്‍ട്ടിലും എത്തുന്ന രീതിയിലാണ് നിലവില്‍ ആരംഭിച്ചിരിക്കുന്ന സര്‍വീസിന്റെ സമയക്രമം. തുടര്‍ന്ന് തലശ്ശേരി – കണ്ണൂര്‍ വഴി ഇരിട്ടിയിലേക്കുമായിരിക്കും സര്‍വീസ് നടത്തുക. വൈകീട്ട് 4.15ന് ഇരിട്ടിയില്‍ നിന്നും ആരംഭിച്ച് 5 ന് എയര്‍പോര്‍ട്ടിലേക്ക് എത്തിച്ചേരും. എയര്‍പോര്‍ട്ടില്‍ നിന്നും 5.20ന് പുറപ്പെട്ട് 6.40ന് കണ്ണൂരില്‍ സര്‍വീസ് അവസാനിപ്പിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top