Entertainment

പ്രിയങ്ക ചോപ്രയും നിക്ക് ജോനസും വിവാഹിതരായി

ജോധ്പൂര്‍: ബോളിവുഡ് താരറാണിയും മുന്‍ ലോകസുന്ദരിയുമായ പ്രിയങ്ക ചോപ്രയും അമേരിക്കന്‍ പോപ്പ് ഗായകന്‍ നിക്ക് ജോനസും വിവാഹിതരായി. ജോധ്പൂരില്‍ വെച്ചായിരുന്നു വിവാഹചടങ്ങുകള്‍. ഉമൈദ് ഭവന്‍ കൊട്ടാരത്തില്‍ ക്രിസ്തീയ ആചാരപ്രകാരം നടന്ന വിവാഹത്തിന് നിക്കിന്റെ അച്ഛന്‍ പോള്‍ കെവിന്‍ കാര്‍മികത്വം വഹിച്ചു. ഇന്ന് പഞ്ചാബി ശൈലിയിലും വിവാഹചടങ്ങ് നടക്കും.

പ്രശസ്ത ഡിസൈനറായ റാല്‍ഫ് ലൊറെയ്ന്‍ ആണ് ഇരുവരെയും അണിയിച്ചൊരുക്കിയത്. ജ്വല്ലറി ഡിസൈനറായ ചോപ്പര്‍ഡിന്റെ വിവാഹമോതിരങ്ങളാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനസും അണിഞ്ഞത്. അടുത്ത ബന്ധുക്കള്‍ക്ക് പുറമെ അംബാനി കുടുംബവും, സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പ്പിത ഖാനും ചടങ്ങില്‍ പങ്കെടുത്തു.

ഓഗസ്റ്റ് 18നായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. 26 കാരനായ നിക്ക് ജോനസും, 35 കാരിയായ പ്രിയങ്കയും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top