Breaking News

പമ്പയില്‍ പുനര്‍നിര്‍മ്മാണത്തിനായി ടാറ്റാ കണ്‍സള്‍ട്ടന്‍സി നല്‍കിയ 25 കോടി രൂപ തിരികെ വേണ്ടെന്ന് അറിയിച്ചതായി എ. പത്മകുമാര്‍

പമ്പയില്‍ പ്രളയാനന്തര പുനര്‍നിര്‍മ്മാണപ്രവര്‍ത്തികള്‍ക്കായി ടാറ്റാ കണ്‍സള്‍ട്ടന്‍സി നല്‍കിയ 25 കോടി രൂപ തിരികെ വേണ്ടെന്ന് അറിയിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. ശബരിമലയിലെ പ്രവൃത്തികള്‍ ടാറ്റ കമ്പനിയെ ഏല്‍പ്പിച്ചപ്പോള്‍ പലരും വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ 25 കോടിയോളം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ അവര്‍ നടത്തി. അത് സൗജന്യമായിട്ടാണ് നടത്തുന്നതെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്.

ജനുവരി മുതല്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ട നടപടികള്‍ ആരംഭിക്കും. പോലീസിന്റെ നിയന്ത്രണംമൂലമുള്ള എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഒരു പരിധിവരെ ഇപ്പോള്‍ പരിഹരിച്ചിട്ടുണ്ട്. മറ്റു നിയന്ത്രണങ്ങള്‍ ഉടന്‍ നീക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും എ.പത്മകുമാര്‍ പറഞ്ഞു.

പുതുതായി വന്ന ചില ക്ഷേത്രങ്ങളെ ഉയര്‍ത്തിക്കാട്ടാന്‍ ശബരിമലയെ തകര്‍ക്കുന്നതിന് ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഇതിന്റെ ഭാഗമാണ് ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ പണമിടാന്‍ പാടില്ലെന്ന പ്രചാരണമെന്നും പത്മകുമാര്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top