നിലയ്ക്കല്‍: ശബരിമല യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധം തണുപ്പിച്ച് ബിജെപി. നിലയ്ക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് ഇന്ന് നടത്താനിരുന്ന മാര്‍ച്ച് യുവമോര്‍ച്ച ഉപേക്ഷിച്ചു. അതേസമയം, സമരം ബിജെപി തല്കാലം നിര്‍ത്തിവയ്ക്കുമെന്നും സൂചനയുണ്ട്.
പ്രക്ഷോഭം പാടില്ലെന്ന ഹൈക്കോടതി ഉത്തരവും ഹൈക്കോടതി ഇടപെടല്‍ ഭക്തര്‍ക്ക് അനുകൂലമാണെന്നും വിലയിരുത്തിയാണ് തീരുമാനം. ഇനി സമരം ആചാരലംഘനമുണ്ടായാല്‍ മാത്രമെന്നാകും ബിജെപിയുടെ നിലപാട്.
ഇതിനിടെ, തുടര്‍ പ്രക്ഷോഭങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബി.ജെ.പി സംസ്ഥാന ഭാരവാഹികളുടെ യോഗം അല്പസമയത്തിനകം കൊച്ചിയില്‍ ചേരും. സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ളയുടെ നേതൃത്വത്തിലാണ് യോഗം.