ആവേശത്തോടെ ആരാധകര്‍, രജനീകാന്തിന്റെ ബ്രഹാമണ്ഡ ചിത്രം 2.0 തിയ്യേറ്ററുകളിലെത്തി. തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങുന്ന തിത്രം കേരളത്തില്‍ 450 തിയറ്ററുകളിലാണ് ഇന്ന് പ്രദര്‍ശിപ്പിക്കുന്നത്. 2ഡിയിലും 3ഡിയിലും ചിത്രം എത്തുന്നുണ്ട്.
പുലര്‍ച്ചെ നാലു മുതല്‍ വിവിധ സ്ഥലങ്ങളില്‍ ഫാന്‍സ് ഷോകള്‍ നടന്നു. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. ചില തീയറ്ററുകളില്‍ ആദ്യ രംഗം അഞ്ചു മിനിറ്റോളം നിശ്ചലമാക്കി ആരാധകര്‍ക്ക് ആഘോഷത്തിനുള്ള അവസരം ഉണ്ടാക്കി കൊടുത്തതയും റിപ്പോര്‍ട്ടുകളുണ്ട്.
ഏകദേശം 543 കോടിരൂപ ചെലവില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ എമി ജാക്സനാണ് നായിക. ബോളിവുഡ് താരം അക്ഷയ് കുമാറാണ് വില്ലന്‍ റോളില്‍ എത്തുന്നത്.