Entertainment

ചിരിയുടെ മാലപ്പടക്കം തീര്‍ക്കാന്‍ ‘നിത്യഹരിത നായകന്‍’; ട്രെയിലര്‍ കാണാം

ധര്‍മജന്‍ ബോള്‍ഗാട്ടി ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് നിത്യഹരിത നായകന്‍. വിഷ്ണു ഉണ്ണികൃഷ്ണന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ എം ആര്‍ ബിനുരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണനും, ധര്‍മജന്‍ ബോള്‍ഗാട്ടിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജോസഫ്, സൗബിന്‍, ബിജു കുട്ടന്‍, മഞ്ജു പിള്ള,താര കല്യാണ്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ചിത്രത്തിന് വേണ്ടി ധര്‍മ്മജന്‍ പാടുന്നു എന്നതും പ്രത്യേകതയാണ്. ജയഗോപാല്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ സംഗീതം നല്‍കുന്നത് നവാഗതനായ രഞ്ജന്‍ രാജ് ആണ്. ചിത്രം നാളെ തിയേറ്ററുകളിലെത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top