Kerala

ശബരിമല വിഷയത്തില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം പരാജയപ്പെട്ടു; കോടതിവിധി നടപ്പാക്കുമെന്ന് സര്‍ക്കാര്‍

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം പരാജയപ്പെട്ടു. സ്ത്രീപ്രവേശനം സംബന്ധിച്ച് കോടതി വിധി ഏതുവിധേനെയും നടപ്പാക്കുന്നെ് സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ചതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. ചര്‍ച്ച ചെയ്യേണ്ടത് ശബരിമലയിലെ ക്രമീകരണം സംബന്ധിച്ചാണെന്നും സര്‍ക്കാരിന് മുന്നില്‍ മറ്റ് വഴികളില്ലെന്നും മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. കോടതി വിധി നടപ്പാക്കുകയെന്ന മുന്‍നിലപാടില്‍ മാറ്റമില്ലെന്ന് സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ചതോടെ യുഡിഎഫും ബിജെപിയും യോഗം ബഹിഷ്‌കരിച്ചു.

ശബരിമലയില്‍ സമാധാനം കൊണ്ടുവരാനുളള സുവര്‍ണാവസരം സര്‍ക്കാര്‍ ഇല്ലാതാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിധി നടപ്പാക്കാന്‍ സാവകാശം ആവശ്യപ്പെട്ടത് സര്‍ക്കാര്‍ അംഗീകരിച്ചില്ല. ശബരിമലയില്‍ ഇനിയുണ്ടാകുന്ന ഓരോ പ്രശ്‌നത്തിനും സര്‍ക്കാരാണ് ഉത്തരവാദി. ശബരിമല തീര്‍ത്ഥാടനത്തെ ദുര്‍ബലപ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം. ഈ നിലപാട് ഭക്തജനങ്ങളോടുളള വെല്ലുവിളിയാണെന്നും ചെന്നിത്തല പറഞ്ഞു.

മുന്‍വിധിയോടെയാണ് സര്‍ക്കാര്‍ സര്‍വക്ഷിയോഗം വിളിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിളള കുറ്റപ്പെടുത്തി. സിപിഎമ്മിന്റെ ഭരണഘടനയല്ല നടപ്പാക്കേണ്ടത്. സര്‍വകക്ഷിയോഗത്തിന്റെ പേരില്‍ സര്‍ക്കാര്‍ വിളിച്ചുവരുത്തി വിഢികളാക്കിയെന്നും ശ്രീധരന്‍പിളള പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top