Kerala

നിയമനത്തിനായി മന്ത്രി വിദ്യാഭ്യാസയോഗ്യത തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ടു; ജലീലിനെതിരെ തെളിവുകള്‍ നിരത്തി യൂത്ത് ലീഗ്

തിരുവനന്തപുരം: ബന്ധു നിയമനത്തിനായി മന്ത്രി വിദ്യാഭ്യാസയോഗ്യത തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. മന്ത്രി കെ.ടി.ജലീലിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും യൂത്ത് ലീഗ് രംഗത്ത്.

കെ.ടി അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ ജനറല്‍ മാനേജരായി നിയമിക്കാനായി യോഗ്യതയില്‍ ഇളവുവരുത്താന്‍ മന്ത്രി തന്നെ ആവശ്യപ്പെട്ടത്തിന് തെളിവുകള്‍ ഉയര്‍ത്തിക്കാട്ടി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

നിയമനത്തിനായി മന്ത്രിസഭ തീരുമാനിച്ച യോഗ്യതയെന്ന് സാമൂഹിക നീതി വകുപ്പ് സെക്രട്ടറി കുറിപ്പ് നല്‍കുകയും ചെയ്തു. അടിസ്ഥാന യോഗ്യതയല്ല അധികയോഗ്യതയെന്ന് ചൂണ്ടികാട്ടി മുഖ്യമന്ത്രിക്ക് മന്ത്രി കത്തുനല്‍കിയെന്നും മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണോ ക്രമക്കേട് നടന്നതെന്ന് വ്യക്തമാക്കണമെന്നും ഫിറോസ് തുറന്നടിച്ചു.

മന്ത്രി എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നത്. വിജിലന്‍സിന് ഞങ്ങള്‍ കൊടുത്ത പരാതിയില്‍ മന്ത്രി തന്നെ അന്വേഷണം ആവശ്യപ്പെടണമെന്നും മന്ത്രി രാജിവച്ച് മാറിനില്‍ക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top