Latest News

നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; ആറിടത്ത് സ്ഫോടനം

നാളെ ഒന്നാംഘട്ട നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം. രാവിലെ രണ്ടു സ്ഥലത്തായി നടന്ന ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുകയും ഒരു ബിഎസ്എഫ് ജവാന് പരുക്കേല്‍ക്കുകയും ചെയ്തു. കണ്‍ങ്കര്‍ ജില്ലയില്‍ നടന്ന ആക്രമണത്തിലാണ് ജവാന് പരിക്കേറ്റത്.

ഇന്ന് രാവിലെ എട്ടരയോടെ ബിഎസ്എഫ് ജവാന്‍മാരെ വിന്യസിച്ചിട്ടുള്ള കൊയാലിബേഡയില്‍ നിന്ന് ജവാന്‍മാര്‍ പോകുന്ന വഴിയാണ് ആക്രമണമുണ്ടായത്. ആറ് സ്ഥലത്തായി ബൊംബ് സ്ഫോടനം നടന്നതായി പൊലീസ് അറിയിച്ചു. ബിജെപി നേതാവ് വിക്രം ഉസേന്തി മത്സരിക്കുന്ന അന്തര്‍ഗത്ത് നിയമസഭ മണ്ഡലത്തില്‍പ്പെടുന്ന സ്ഥലമാണിത്.

ആദ്യഘട്ടം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 18 മണ്ഡലങ്ങളില്‍ എട്ടും മാവോയിസ്റ്റ് സാനിധ്യമുള്ള മണ്ഡലങ്ങളാണ്. ഡിസംബര്‍ 11 നാണ് വോട്ടെണ്ണല്‍ നടക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top