Football

ജയത്തില്‍ കുറഞ്ഞ് മറ്റൊന്നും മുമ്പിലില്ല; ഹോം ഗ്രൗണ്ടിലെ ആദ്യജയം തേടി ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും

കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തില്‍ നിന്നും ബ്ലാസ്റ്റേഴ്‌സ് പാഠം ഉള്‍ക്കൊണ്ടില്ലെന്നതിന് തെളിവാണ് ഈ സീസണിലെ ടീമന്റെ നിറം മങ്ങിയ പ്രകടനം. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തക്കെതിരെ നേടിയ ജയമൊഴിച്ചു നിര്‍ത്തിയാല്‍ തുടര്‍ച്ചയായി നാലു മത്സരങ്ങളില്‍ സമനില.കഴിഞ്ഞ മത്സരത്തില്‍ ബംഗളുരുവിനോട് സ്വന്തം നാട്ടുകാര്‍ക്ക് മുന്നിലേറ്റു വാങ്ങിയ തോല്‍വി. ഇവയെല്ലാം കൊമ്പന്‍മാരുടെ താരത്തിളക്കത്തിനേറ്റ തിരിച്ചടികളാണ്.

ഹോം ഗ്രൗണ്ടില്‍ സീസണിലെ ആദ്യ ജയം തേടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നത്. എഫ്സി ഗോവയ്‌ക്കെതിരെ കൊച്ചിയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി. കഴിഞ്ഞ മത്സരത്തില്‍ ബംഗളുരുവിനോട് തോറ്റ ബ്ലാസ്റ്റേഴ്‌സ് ലീഗില്‍ ഏഴാം സ്ഥാനത്താണ്.

ആറ് കളിയില്‍ പതിനെട്ട് ഗോളടിച്ച എഫ്സി ഗോവയ്ക്കെതിരെ ഇറങ്ങുമ്പോള്‍ ഇതുവരെയുള്ള കളി മതിയാവില്ല ബ്ലാസ്റ്റേഴ്സിന്. എട്ട് ഗോള്‍ നേടിയ ബ്ലാസ്റ്റേഴ്സ് ഏഴെണ്ണം വഴങ്ങി. ഇരുടീമും ഇതിന് മുന്‍പ് ഏറ്റുമുട്ടിയ എട്ട് കളിയില്‍ അഞ്ചില്‍ ഗോവയും മൂന്നില്‍ ബ്ലാസ്റ്റേഴ്സും ജയിച്ചു. ഇതുകൊണ്ടുതന്നെ പ്രതിരോധത്തിലെ കരുത്തനായ അനസ് എടത്തൊടിക ആദ്യമായി ബ്ലാസ്റ്റേഴ്സ് ജഴ്സിയില്‍ കളത്തിലെത്തും. ടീം ലൈനപ്പില്‍ കാര്യമായ മാറ്റം ആരാധകരും പ്രതീക്ഷിക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസിനും ഈ മത്സരം നിര്‍ണായകമാണ്. കഴിഞ്ഞ സീസണിലെ സ്ഥിതി ഇനിയും ആവര്‍ത്തിച്ചാല്‍ ഡേവിഡ് ജെയിംസിന് പുറത്തേക്കുളള വാതില്‍ തുറക്കപ്പെടാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ ഏതുവിധേനയും മത്സരം ജയിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് മഞ്ഞപ്പട ഇന്ന് കളത്തിലിറങ്ങുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top