Latest News

ട്വീറ്റില്‍ അക്ഷരപിശക്; തരൂരിനെ ട്രോളി സോഷ്യല്‍ മീഡിയ

ആരും കേള്‍ക്കാത്ത ഇംഗ്ലീഷ് വാക്കുകള്‍ പ്രയോഗിച്ച് പലപ്പോഴും വാര്‍ത്തകളില്‍ ഇടംനേടാറുള്ള ആളാണ് ശശി തരൂര്‍. എന്നാല്‍ ഇത്തവണ വാര്‍ത്തയായത് ട്വീറ്റില്‍ ഇംഗ്ലീഷ് വാക്കിന്റെ സ്പെല്ലിംഗ് തെറ്റിച്ചതാണ്.

യു.എ.ഇയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്ന ചിത്രത്തോടൊപ്പം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അക്ഷരത്തെറ്റ് സംഭവിച്ചത്. എംഇഎസ് കോളേജ് ഓഫ് എന്‍ജിനീയറിങ് പൂര്‍വ വിദ്യാര്‍ഥികളുടെ പരിപാടിയില്‍ സംസാരിച്ചതിനെക്കുറിച്ചുള്ള കുറിപ്പിലാണ് അക്ഷരപ്പിശകുണ്ടായത്. ‘Innovation’ എന്നവാക്കിന് പകരം ‘Innivation’ എന്ന് തെറ്റി എഴുതുകയായിരുന്നു.

നിരവധി പേരാണ് ട്വിറ്ററില്‍ തരൂരിന്റെ തെറ്റ് ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. ചിലപ്പോള്‍ അങ്ങനെയൊരു വാക്ക് ഇംഗ്ലീഷില്‍ ഉണ്ടായിരിക്കാമെന്നും അതല്ല, തരൂര്‍ സംഭാവന ചെയ്ത പുതിയ വാക്കായിരിക്കാം ഇതെന്നും പലരും പലവിധത്തില്‍ വ്യാഖ്യാനിക്കുന്നു.അവസാനം തനിക്ക് പറ്റിയ തെറ്റ് സമ്മതിച്ച് തരൂര്‍ ട്വീറ്റ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top