ജോജു ജോര്‍ജ് നായകനാകുന്ന ഒറ്റയ്ക്കൊരു കാമുകനിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. വിഷ്ണു മോഹന്‍ സിത്താര ആലപിച്ച വെണ്ണിലാ കതിരോ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഹരിനാരായണന് ബികെയുടെ വരികള്‍ക്ക് വിഷ്ണു മോഹന്‍ സിത്താര തന്നെയാണ് സംഗീതം നല്‍കിയിരിക്കുന്നത്.
നവാഗതരായ അജിന്‍ലാലും ജയന് വന്നേരിയുമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിരാമിയാണ് നായിക. ഷൈന്‍ ടോം ചാക്കോ, ലിജോമോള്‍ ജോസ്, കലാഭവന്‍ ഷാജോണ്‍, അരുന്ധതി നായര്‍, വിജയരാഘവന്, ഭരത് മാനുവല്‍, ഡെയിന്‍ ഡേവിസ്, നിമ്മി മാനുവല്‍, ഷെഹീന്‍ സിദ്ദിഖ്, ഷാലു റഹീം എന്നിവരും അധിനയിക്കുന്നുണ്ട്. എസ്കെ സുധീഷും ശ്രീഷ് കുമാര്‍ എസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ഡാസ്ലിങ് മൂവി ലാന്‍ഡ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ പ്രിന്‍സ് ഗ്ലാരിയന്‍സ്, സാജന് യെശോദരന്‍, അനൂപ് ചന്ദ്രന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.