Latest News

നടി ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു

ചെന്നൈ: നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായിരുന്ന ലക്ഷ്മി കൃഷ്ണ മൂര്‍ത്തി (90) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയോടെയായിരുന്നു അന്ത്യം. ഏറെനാളായി വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 3 മണിക്ക് ചൈന്നൈ ബസന്ത് നഗറില്‍.

കോഴിക്കോട് ആകാശവാണിയില്‍ അനൗണ്‍സറും ആര്‍ട്ടിസ്റ്റുമായിരുന്നു. ആകാശവാണിയില്‍ നിന്നുമാണ് സിനിമാരംഗത്തേക്ക് പ്രവേശിച്ചത്. എം ടി. വാസുദേവന്‍ നായര്‍ എഴുതി ഹരിഹരന്‍ സംവിധാനം ചെയ്ത് 1986ല്‍ പുറത്തിറങ്ങിയ ‘പഞ്ചാഗ്നി’യിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

പിന്നീട് ഈ പുഴയും കടന്ന്, തൂവല്‍ക്കൊട്ടാരം, ഉദ്യാനപാലകന്‍, പിറവി, വാസ്തുഹാര, നാലുകെട്ട്, കളിയൂഞ്ഞാല്‍, വിസ്മയം, പട്ടാഭിഷേകം, പൊന്തന്മാട, സാഗരം സാക്ഷി, വിഷ്ണു, അനന്തഭദ്രം, വിസ്മയത്തുമ്പത്ത്, മല്ലുസിങ്, സന്തോഷ് ശിവന്റെ ബിഫോര്‍ ദ റെയിന്‍സ്, എന്ന ഹിന്ദി ചിത്രം. കന്നട ചിത്രം സംസ്‌കാര, മണിരത്നം ചിത്രം കന്നത്തില്‍ മുത്തമിട്ടാല്‍ എന്നു തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

മധുമോഹന്റെ സീരിയലുകളിലെ സ്ഥിര സാന്നിധ്യമായിരുന്നു ലക്ഷ്മി. സീരിയലിനും നാടകത്തിനും ഒപ്പം തമിഴ് മലയാളം കന്നട ഭാഷകളിലായി ഇരുപതോളം ചിത്രങ്ങളിലും അവര്‍ വേഷമിട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top