Kerala

സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ഡിപ്പോകള്‍ ബിജെപി ഉപരോധിക്കുന്നു

എരുമേലിയില്‍ നിന്നും കെഎസ്ആര്‍ടിസി ബസുകള്‍ പമ്പയിലേക്ക് കടത്തിവിടാന്‍ വൈകിയതില്‍ പ്രതിഷേധവുമായി ബിജെപി. ബസുകള്‍ വൈകിച്ചുവെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ സംസ്ഥാനത്തുടനീളമുളള കെഎസ്ആര്‍ടിസി ഡിപ്പോകള്‍ ഉപരോധിച്ചു. രാവിലെ, ബസുകള്‍ സര്‍വീസ് നടത്താന്‍ വൈകിയതിനേത്തുടര്‍ന്ന് എരുമേലി ഡിപ്പോയില്‍ തീര്‍ഥാടകര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇവിടെ നിന്ന് പുറപ്പെട്ട രണ്ട് ബസുകള്‍ പോലീസ് തടഞ്ഞതിനേത്തുടര്‍ന്നാണ് കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തണമെങ്കില്‍ പോലീസിന്റെ അനുവാദം വേണമെന്ന് അധികൃതര്‍ വ്യക്തമാക്കിയത്.

ഇതിനു പിന്നാലെ ബസുകള്‍ സര്‍വീസ് നടത്താന്‍ അനുവദിക്കണമെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ബസുകള്‍ക്ക് പോലീസ് യാത്രാനുമതി നല്‍കിയത്. 22 ബസുകളാണ് ശബരിമലയിലേക്ക് സര്‍വീസ് നടത്തുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top