Business

ചാഞ്ചാടിയ വിപണിയില്‍ നേരിയ നഷ്ടം

വ്യാപാരമാരംഭിച്ചപ്പോള്‍ മുതല്‍ ചാഞ്ചാടി നിന്ന ഓഹരിവിപണി, നാമമാത്രമായ ഇടിവ് രേഖപ്പെടുത്തി. സെന്‍സെക്‌സ് 10 പോയിന്റ് നഷ്ടത്തില്‍ 34431 ലാണ് ക്ലോസ് ചെയ്തത്.

നിഫ്റ്റി 6 പോയിന്റ് നഷ്ടത്തില്‍ 10380 ലാണ് വ്യാപാരമവസാനിപ്പിച്ചത്. വ്യാപാരമാരംഭിച്ചപ്പോള്‍ മുതല്‍ നേട്ട നഷ്ടങ്ങളില്‍ ചാഞ്ചാടി നിന്നിരുന്ന വിപണിയില്‍ ബാങ്കിങ്, മെറ്റല്‍, ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ഓഹരികളാണ് പിടിച്ച് നിന്നത്. ഐടി ഓഹരികള്‍ക്ക് പതിവില്ലാതെ കനത്ത നഷ്ടം വന്നു. നിഫ്റ്റിയിലെ ഐടി സൂചികയില്‍ 2.1 ശതമാനം കുറവ് രേഖപ്പെടുത്തി.

ലാര്‍സണ്‍ ആന്‍ഡ് ട്യൂബ്രോ ഓഹരികള്‍ക്ക് 2.6 ശതമാനം വില വര്‍ദ്ധിച്ചു. മികച്ച അറ്റാദായം നേടിയതാണ് ഈ ഓഹരികള്‍ക്ക് വില വര്‍ദ്ധിക്കാനുണ്ടായ കാരണം.

നിഫ്റ്റി, മെറ്റല്‍, ഓഹരി സൂചികയും 1.3 ശതമാനം വര്‍ദ്ധനവുണ്ടായി. ഹിന്‍ഡാല്‍കോ, സെയില്‍ ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കി. യെസ് ബാങ്ക്, ഹിന്‍ഡാല്‍കോ, ആക്‌സിസ് ബാങ്ക്, എല്‍ ആന്‍ഡ് ടി, എസ്ബിഐ, മാരുതി സുസൂക്കി, ഹീറോ മോട്ടോര്‍ കോര്‍പ്പ്, ബജാജ് ഓട്ടോ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഏഷ്യ ഉള്‍പ്പെടെയുള്ള ആഗോള ഓഹരി വിപണികള്‍ ഇന്ന് മുന്നേറ്റത്തിലായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top