Business

ഓഹരിവിപണിയില്‍ നേട്ടം

ഓഹരി വിപണിയില്‍ പ്രകടമായ മുന്നേറ്റമാണ് ബുധനാഴ്ച കണ്ടത്. സെന്‍സെക്‌സ് 551 പോയിന്റ് വര്‍ദ്ധിച്ച് 34442 ലാണ് ക്ലോസ് ചെയ്തത്.

നിഫ്റ്റി 188 പോയിന്റ് ഉയര്‍ന്ന് 10387 ലാണ് വ്യാപാരമവസാനിച്ചത്. നിഫ്റ്റി ഐടി സൂചിക 4.2 ശതമാനമാണ് വര്‍ദ്ധിച്ചത്. ടെക് മഹീന്ദ്ര, ഇന്‍ഫോസിസ് എന്നീ ഐടി ഓഹരികളുടെ മുന്നേറ്റമാണ് സൂചികയില്‍ നേട്ടമുണ്ടാക്കിയത്. ഇതിന് പുറമെ ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് സൂചികയും 2.3 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. ഇന്ത്യ ബുള്‍സ് ഹൗസിങ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി ഓഹരികളുടെ വിലവര്‍ദ്ധനയാണ് ഇതിന് കാരണം.

റിസര്‍വ് ബാങ്കിന് സ്വയംഭരണാവകാശം വേണമെന്ന ധനകാര്യമന്ത്രാലയത്തിന്റെ പരാമര്‍ശം നിലവിലുള്ള ഗവണ്‍മെന്റ്, ആര്‍ബിഐ ശീതസമരത്തിന് വിരാമമിട്ടിട്ടുണ്ട്. ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത്ത് പട്ടേല്‍ രാജിവെക്കുമെന്ന അഭ്യൂഹം വിപണിയില്‍ ആശങ്ക സൃഷ്്ടിച്ചിരുന്നു.

രൂപ ഡോളറുമായുള്ള വിനിമയത്തില്‍ 74.14 രൂപ എന്ന നിലയിലാണ്. രൂപയുടെ മൂല്യത്തിലുളള ചാഞ്ചാട്ടം നിക്ഷേപകരില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. ഏഷ്യന്‍ വിപണി സാവധാനം കരകയറുന്നത് വിപണിയില്‍ നല്ല പ്രതികരണമാണുണ്ടാക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top