Business

വേഗം വാങ്ങിച്ചോളൂ, ഓഫര്‍ ഇന്നുകൂടി മാത്രം..!

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ രണ്ടാം ഘട്ടം അഞ്ച് ദിവസത്തെ വിറ്റഴിക്കലിനൊടുവില്‍ ഇന്ന് അവസാനിക്കുകയാണ്. വിലക്കുറവില്‍ പര്‍ച്ചേസ് നടത്താന്‍ കാത്തിരിക്കുന്നവര്‍ക്ക് ഓഫര്‍ ഇന്ന് കൂടി പ്രയോജനപ്പെടും. ആമസോണ്‍ പ്രൈം ഉപഭോക്താക്കള്‍്കക് നേരത്തെ തന്നെ ഈ ആനുകൂല്യങ്ങള്‍ ലഭിച്ചു തുടങ്ങിയിരുന്നു.

സ്മാര്‍ട്ട്ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍, ഫാഷന്‍, ഗൃഹോപകരണങ്ങള്‍ എന്നിവ ആകര്‍ഷകമായ വിലകുറവിലാണ് ലഭിക്കുന്നത്. സ്മാര്‍ട്ട്ഫോണുകള്‍ക്ക് 40% വരെ ഓഫറുകള്‍ നല്‍കുന്നുണ്ട്. ആമസോണ്‍ നല്‍കുന്ന ഓഫറുകള്‍ക്കു പുറമേ ബാങ്കുകള്‍, ഡിജിറ്റല്‍ വാലറ്റുകള്‍ എന്നിവയില്‍ നിന്നുമുളള ആനുകൂല്യങ്ങളും ലഭിക്കും. നോ-കോസ്റ്റ് ഇഎംഐ, മികച്ച എക്സ്ച്ചേഞ്ച് ഓഫര്‍, 100% പ്രൊട്ടക്ഷന്‍ പ്ലാന്‍ തുടങ്ങിയവയും ലഭിക്കുന്നു.

ആമസോണ്‍ എക്സ്‌ക്ലൂസീവില്‍ നിന്നും സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങുമ്പോള്‍ വോഡഫോണ്‍, ഐഡിയ നെറ്റ്‌വര്‍ക്കുകള്‍ 360ജിബി ഡേറ്റ നല്‍കുന്നുണ്ട്. 10% അധിക ക്യാഷ്ബാക്ക് നല്‍കുന്നതിനായി ചില പ്രോമോകോഡുകളും നല്‍കുന്നുണ്ട്.

ഇതിനു മുമ്പ് നടന്ന ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ വന്‍ തോതില്‍ വില്‍പ്പന നടന്നിരുന്നു. ഒരു ദിവസം ബാക്കി നില്‍ക്കെ രണ്ടാം തവണയും കനത്ത വില്‍പ്പന നടന്നതായാണ് സൂചനകള്‍. കൃത്യമായ വിവരങ്ങള്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ പൂര്‍ണമായ ശേഷം ആമസോണ്‍ പുറത്തുവിടും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top