Cricket

മാറ്റങ്ങളുമായി ഇന്ത്യ; പൂനൈയില്‍ വിന്‍ഡീസിനെതിരെ ബോളിംഗ് തിരഞ്ഞെടുത്തു

പൂണെ: വിശാഖപട്ടണത്ത് വിന്‍ഡീസുമായി സമനില വഴങ്ങി നിറം മങ്ങിയ ടീം ഇന്ത്യ വിജയപ്രതീക്ഷയുമായാണ് പൂണൈയില്‍ കളിക്കാനിറങ്ങുന്നത്. ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത് ക്യാപ്റ്റന്‍ വിരാട് കോഹ്ലി ടീമില്‍ ചില്ലറ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും ടീമിലേക്ക് എത്തുമ്പോള്‍ ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവര്‍ പുറത്തിരിക്കും.

അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യമത്സരം ജയിച്ച് ഇന്ത്യ മുന്നില്‍ തന്നെയാണെങ്കിലും വിന്‍ഡീസ് ബാറ്റിംഗ് നിര ഫോമില്‍ തന്നെയാണ്. എന്നാല്‍ മത്സരം ജയിച്ച് പരന്പര സമനിലയിലാക്കാന്‍ ഇറങ്ങുന്ന വിന്‍ഡീസിന് പ്രശ്‌നം ബൗളിംഗാണ്. ആദ്യ മത്സരത്തില്‍ മുന്നൂറിലധികം റണ്‍സ് സ്‌കോര്‍ ചെയ്തിട്ടും ഇന്ത്യ അനായാസം ലക്ഷ്യം കണ്ടിരുന്നു. രണ്ടാം മത്സരത്തിലും ഇന്ത്യ മുന്നൂറു കടക്കുകയും ചെയ്തു.

വിന്‍ഡീസ് ടീമിലും ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ദേവേന്ദ്ര ബിഷുവിനു പകരം വെസ്റ്റ്ഇന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഫാബിയന്‍ അല്ലെന്‍ ടീമില്‍ എത്തും.

വിന്‍ഡീസ്: ചന്ദ്രപോള്‍ ഹേംരാജ്, കീറന്‍ പവല്‍, ഷായി ഹോപ്, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, മര്‍ലന്‍ സാമുവല്‍സ്, റോവ്മന്‍ പവല്‍, ഫാബിയന്‍ അല്ലെന്‍, ജേസണ്‍ ഹോള്‍ഡര്‍, ആഷ്‌ലി നഴ്സ്, കെമര്‍ റോച്ച്, ഒബൈദ് മക്കോയ്

ഇന്ത്യ: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്!ലി, അമ്ബാട്ടി റായിഡു, ഋഷഭ് പന്ത്, എംഎസ് ധോണി, യൂസുവേന്ദ്ര ചഹാല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top