Business

സെന്‍സെക്‌സില്‍ 343 പോയിന്റ് നഷ്ടം

അമേരിക്കന്‍ വിപണിയിലെ നഷ്ടം ഇന്ത്യന്‍ വിപണിയേയും പ്രതികൂലമായി ബാധിച്ചു. സെന്‍സെക്‌സ് 343 പോയിന്റ് താഴ്ന്ന് 33, 690ലും നിഫ്റ്റി 99 പോയിന്റ് നഷ്ടത്തില്‍ 10,124 ലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ബാങ്കിംഗ്, മെറ്റല്‍, ഫാര്‍മ്മ എന്നീ മേഖലകളിലെ ഓഹരികള്‍ക്കാണ് പ്രധാനമായും തിരിച്ചടിയേറ്റത്.

ഭാരതി എയര്‍ടെല്‍, ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ്, വേദാന്ത, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ 2.8 മുതല്‍ 5.9 ശതമാനം വരെ വില കുറഞ്ഞു.

വാള്‍സ്ട്രീറ്റില്‍ ടെക് ഓഹരികള്‍ക്ക് വന്‍തോതില്‍ വിലയിടിഞ്ഞു. അമേരിക്ക-ചൈന വ്യാപാരകരാര്‍ യുദ്ധം മൂലം ചൈന സാമ്പത്തികമായി പിന്നോട്ടടിക്കുമെന്ന് വാണിജ്യ വൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്.

ഇതിനു പുറമെ അമേരിക്കയിലും ഭാവിയില്‍ സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുമെന്ന് കരുതപ്പെടുന്നുണ്ട്.

ഒക്ടോബര്‍ 1 മുതല്‍ 19 വരെയുളള കാലയളവില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ 19,810 കോടി രൂപയുടെ ഓഹരികളാണ് വിറ്റൊഴിച്ചിരിക്കുന്നത്. രൂപയുടെ മൂല്യതകര്‍ച്ചയും യുഎസ് ട്രഷറിയില്‍ നിന്നുളള ആദായം വര്‍ധിച്ചതുമാണ് ഓഹരികള്‍ വിറ്റൊഴിയുന്നതിനുളള പ്രധാന കാരണം.

മാരുതി സുസുക്കിയുടെ അറ്റാദായം കുറഞ്ഞതുമൂലം ഓഹരിവിലയില്‍ 0.6 ശതമാനം വില കുറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top