Kerala

ശബരിമല വിഷയത്തില്‍ സംസ്ഥാനത്താകെ അറസ്റ്റിലായത് 1,407 പേര്‍; വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കും

പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ നടന്ന സംഘര്‍ഷങ്ങളില്‍ സംസ്ഥാനത്താകെ ഇതുവരെ 1,407 പേര്‍ അറസ്റ്റിലായതായി പോലീസ്. ഇതുവരെ 258 കേസുകളാണ് ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വഴി തടയല്‍, ഹര്‍ത്താല്‍ അക്രമസംഭവങ്ങള്‍ തുടങ്ങിയവയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടികളുമായി മുന്നോട്ടുപോകാനാണ് പോലീസിന് കിട്ടിയ നിര്‍ദേശം.

കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിലും പത്തനംതിട്ടയിലെ പന്തളം, തിരുവല്ല, ചിറ്റാര്‍, ആങ്ങമൂഴി സ്വദേശികളാണ് അറസ്റ്റിലായവരില്‍ ഏറെയും. പമ്പയിലും നിലയ്ക്കലും അക്രമം നടത്തിയ കൂടുതല്‍ പേര്‍ ഇന്നു തന്നെ പിടിയിലാകുമെന്നും പൊലീസ് പറയുന്നു.

220ഓളം പ്രതികളുടെ ചിത്രങ്ങള്‍ അതാത് ജില്ലാ പോലീസ് മേധാവികള്‍ക്ക് കൈമാറിയിട്ടുണ്ട്. പ്രക്ഷോഭത്തിനിടെ പോലീസ് ചിത്രീകരിച്ച വിഡിയോയുടെ സഹായത്തോടെയാണ് പ്രധാനമായും പ്രതികളെ പിടികൂടുന്നത്. അതേസമയം പോലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിളള അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top