Latest News

വൃദ്ധനെ കുരങ്ങുകള്‍ കല്ലെറിഞ്ഞു കൊന്നു; കുരങ്ങുകള്‍ക്കെതിരെ കേസെടുക്കണമെന്ന് കുടുംബം

മീററ്റ്: ഉത്തര്‍പ്രദേശിലെ ഭാഗ്പട്ട് ജില്ലയില്‍ വൃദ്ധനെ കുരങ്ങുകള്‍ കല്ലെറിഞ്ഞു കൊന്നു. വിറക് ശേഖരിക്കാനായി കാട്ടില്‍ പോയ ധര്‍മപാല്‍സിങ്(72)ആണ് മരിച്ചത്. മരത്തിനു മുകളിലിരുന്ന് കുരങ്ങുകള്‍ വൃദ്ധനുനേര്‍ക്ക് കല്ലുകള്‍ എറിയുകയായിരുന്നു. കുരങ്ങുകള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കുടുംബം രംഗത്തു വന്നിട്ടുണ്ട്.

തലയിലും നെഞ്ചിലും കാലിലുമായി 20 ഓളം കല്ലുകളാണ് കുരങ്ങുകള്‍ എറിഞ്ഞതെന്ന് ധര്‍മ്മപാലിന്റെ സഹോദരന്‍ പറഞ്ഞു. പൊലീസ് അപകട മരണത്തിനാണ് കേസെടുത്തിട്ടുളളത്. ഇതില്‍ സംതൃപ്തരല്ലാത്ത കുടുംബം കേസില്‍ ഉന്നത അധികാരികള്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആ പ്രദേശത്ത് കുരങ്ങുകളുടെ ശല്യം അധികമാണ്. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top