Kerala

ഹര്‍ത്താലിന് കട അടച്ചിടുന്ന ലാഘവത്തോടെയാണ് നട അടച്ചിടുമെന്ന് പറഞ്ഞത്; തന്ത്രിക്കെതിരെ ജി.സുധാകരന്‍

ആലപ്പുഴ: ഹര്‍ത്താലിന് കട അടച്ചിടുന്ന ലാഘവത്തോടെയാണ് തന്ത്രി നട അടച്ചിടുമെന്ന് പറഞ്ഞത്, യുവതികള്‍ മലകയറിയാല്‍ ശബരിമല നട അടച്ചിടുമെന്ന തന്ത്രിയുടെ നിലപാടിനെതിരെ കടുത്ത വിമര്‍ശനവുമായി ജി.സുധാകരന്‍.

തന്ത്രിയുടെ നിലപാട് കേരളം ചര്‍ച്ചചെയ്യണമെന്നും ഫ്യൂഡല്‍ പൗരോഹിത്യത്തിന്റെ തകര്‍ച്ചയ്ക്കുള്ള മണിമുഴക്കമാണ് ശബരിമലയില്‍ ഉണ്ടായത്. മലയ്ക്കുപോകുന്നവരുടെ പൂര്‍വകാലചരിത്രം നോക്കേണ്ടതില്ല. അവിടെ ചെന്നവര്‍ ദര്‍ശനം നടത്താനാകാതെ തിരിച്ചുപോയത് നിരാശാജനകമാണെന്നും സുധാകരന്‍ പറഞ്ഞു.

ശബരിമല വിഷയം സമൂഹത്തില്‍ കത്തിപ്പടരുന്നതിനിടെ, സന്നിധാനത്ത് യുവതികള്‍ എത്തിയാല്‍ നട അടച്ചിട്ട് നാട്ടിലേക്കു പോകുമെന്ന് തന്ത്രി കണ്ഠര് രാജീവര് വ്യക്തമാക്കുകയായിരുന്നു. ഈ പ്രസ്താവനയോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top