മേട്ടുപ്പാളയം: മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് ഊട്ടി-മേട്ടുപ്പാളയം പൈതൃക തീവണ്ടി യാത്ര റദ്ദാക്കി. വ്യാഴാഴ്ച രാവിലെ മേട്ടുപാളയത്തില്നിന്ന് പുറപ്പെട്ട തീവണ്ടിയാണ് വഴിയില്‍ കുടുങ്ങിയത്. മേട്ടുപാളയത്തുനിന്ന് 13 കിലോമീറ്റര്‍ അകെ അഡര്‍ലി സ്റ്റേഷന് മുകളിലായാണ് സംഭവം നടന്നത്. ഇടുങ്ങിയ വഴി കാരണം ഉടഞ്ഞ കല്ലും മണ്ണും നീക്കാന്‍ താമസം നേരിടും എന്നാണ് സൂചന. വൈകുന്നേരത്തിനുള്ളില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായില്ലെങ്കില്‍ തീവണ്ടി സര്‍വീസ് നാളെയും റദ്ദാക്കുമെന്നാണ് വിവരം.
തീവണ്ടിപ്പാതയില്‍ മണ്ണിടിഞ്ഞു; ഊട്ടി-മേട്ടുപാളയം പൈതൃക തീവണ്ടി സര്‍വീസ് റദ്ദാക്കി
By
October 18, 2018 3:01 pm