നേട്ടത്തില്‍ നിന്ന് ഉച്ചയോടെ കനത്ത നഷ്ടത്തിലാണ് ഓഹരി വിപണി ക്ലോസ് ചെയ്തത്. കനത്ത വില്‍പ്പന സമ്മര്‍ദ്ദമാണ് വിപണിക്ക് ഇന്ന് തിരിച്ചടിയായത്. സെന്‍സെക്സ് 382.90 പോയിന്റ് താഴ്ന്ന് 34779.58 ലും നിഫ്റ്റി 131.70 പോയിന്റ് നഷ്ടത്തില്‍ 10453.05 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
പണത്തിന്റെ ദൗര്‍ലഭ്യമാണ് വിപണിയെ പ്രതികൂലമായി ഉലയ്ക്കുന്ന പ്രധാന ഘടകം. ഇതിന് പുറമെ ക്രൂഡ് ഓയിലിന്റെ വില വര്‍ദ്ധനയും രൂപയുടെ മൂല്യം കുറയുന്നതും നിക്ഷേപകരില്‍ തികഞ്ഞ ആശങ്കയാണ് സൃഷ്ടിക്കുന്നത്. പൊതുമേഖല ബാങ്കുകള്‍, റിയാലിറ്റി, ഓട്ടോ, മെറ്റല്‍, ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് എന്നീ മേഖലകളിലെ ഓഹരികള്‍ക്കാണ് ഇന്ന് കനത്ത തിരിച്ചടിയേറ്റത്.
ടാറ്റാ മോട്ടോഴ്സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റാ സ്റ്റീല്‍, മാരുതി, അദാനി പോര്‍ട്സ്, യെസ് ബാങ്ക്, എന്നീ ഓഹരികള്‍ക്കാണ് സെന്‍സെക്സില്‍ പ്രധാനമായും വില കുറഞ്ഞത്. നിഫ്റ്റിയില്‍ അദാനി പോര്‍ട്സിന് വലിയ നഷ്ടം നേരിട്ടു.
നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനികളുടെ പ്രത്യേകിച്ച് ഹൗസിങ് ഫിനാന്സ്് കമ്പനികളുടെ ഓഹരികള്‍ക്ക് വലിയ നഷ്ടമാണ് ഇന്ന് നേരിട്ടത്. റെപ്കോ ഹോം ഫിനാന്‍സ്, ഡിവാന്‍ ഹൗസിങ് ഫിനാന്‍സ്, ഇന്ത്യ ബൂള്‍സ് ഹൗസിങ് ഫിനാന്‍സ് ഓഹരികള്‍ക്കെല്ലാം തിരിച്ചടിയേറ്റു.