തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് ആറ് പെസയും ഡീസലിന് 20 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 86രൂപ എട്ട് പൈസയും ഡീസലിന് 80 രൂപ 66 പൈസയുമാണ് വില. ആഭ്യന്തര ക്രൂഡ് ഓയില്‍ ഉത്പാദനം വര്‍ദ്ധിപ്പിച്ച് ഇന്ധനവില പിടിച്ചുനിര്‍ത്തുന്നത് ആലോചിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തില്‍ കാര്യമായ തീരുമാനങ്ങള്‍ ഉണ്ടായില്ലെന്നാണ് വില വര്‍ദ്ധനവ് വ്യക്തമാക്കുന്നത്.
ഇന്ധനവില വീണ്ടും കൂടി
By
October 14, 2018 2:33 pm