Latest News

ഇന്ധനവില കുറക്കാന്‍ കേന്ദ്രം : കര്‍മപദ്ധതികള്‍ ആരംഭിച്ച് എച്ച്പിസിഎല്‍

എച്ച്പിസിഎല്‍ ചെയര്‍മാന്‍ മുകേഷ് കെ. സുരനാ

ന്യൂഡല്‍ഹി: ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കര്‍മപദ്ധതികള്‍ ആരംഭിച്ചതായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്. എണ്ണയുടെ വില കുറയ്ക്കുന്നതിനായി പ്രാദേശിക ഉത്പാദനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ എണ്ണ-പ്രകൃതി വാതക വിലകുറയ്ക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്നും എച്ച്പിസിഎല്‍ ചെയര്‍മാന്‍ മുകേഷ് കെ. സുരനാ പറഞ്ഞു.

ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ച് എണ്ണ ഇറക്കുമതി കുറയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ഇറാനിലെ ചില പ്രശ്‌നങ്ങളും ഇന്ധന വില വര്‍ധനയ്ക്കു കാരണമായി. പെട്രോള്‍,ഡീസല്‍ വാഹനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും സുരനാ കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top