ഓസ്ട്രേലിയ എ, ദക്ഷിണാഫ്രിക്ക എ ടീമുകള്‍ ഉള്‍പ്പെട്ട ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ ഇടംനേടിയതിന്റെ സന്തോഷത്തിനു പുറമേ മറ്റൊരു മധുര വാര്‍ത്തമാനം കൂടി പുറത്തുവിട്ടിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ ക്രിക്കറ്റ് താരം സഞ്ജു സാംസണ്. അഞ്ചുവര്‍ഷം ആരുമറിയാതെ കാത്തുവച്ച തന്റെ പ്രണയ വാര്‍ത്തയാണ് സഞ്ജു ആരോധകരോട് വെളിപ്പെടുത്തിയിരിക്കുന്നത്.
പ്രണയിനി ചാരുവിനൊപ്പമുള്ള ചിത്രവും ഈ വര്‍ഷം വിവാഹമുണ്ടാകുമെന്ന സന്തോഷവാര്‍ത്തയും സഞ്ജു തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചു. മാര്‍ ഇവാനിയോസില്‍ പഠിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്.
തിരുവന്തപുരം സ്വദേശിയാണ് ചാരു. മാതൃഭൂമി സീനിയര്‍ ന്യൂസ് എഡിറ്റര്‍ ബി രമേഷ് കുമാറിന്റെ മകളാണ്.
ഈ ഒരു നിമിഷത്തിനായി അഞ്ച് വര്‍ഷം താന്‍ കാത്തിരുന്നുവെന്നും ചാരുവിനെ ജീവിത പങ്കാളിയായി ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും സഞ്ജു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
24നാലുകാരനായ സഞ്ജു ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവച്ച കളിക്കാരനാണ്. 2013ല്‍ ഐപിഎല്ലില്‍ മികച്ച യുവതാരത്തിനുള്ള പുരസ്കാരം നേടി. 2015ല്‍ സിംബാവെയ്ക്കെതിരെയുള്ള ടിട്വന്റിയിലൂടെയാണ് ഇന്ത്യന്‍ ജഴ്സിയിലുള്ള സഞ്ജുവിന്റെ അരങ്ങേറ്റം.