മാരുതി കാര്‍ ഉടമകള്‍ക്ക് ഇനി സന്തോഷിക്കാം. കാര്‍ കേടായാല്‍ ക്വിക്ക് റെസ്പോണ്‍സ് ടീം ഇരുചക്ര വാഹനത്തില്‍ കുതിച്ചെത്തി തകരാറുകള്‍ പരിഹരിക്കും. അംഗീകൃത ടെക്നീഷ്യന് ഇരുചക്രവാഹനത്തില്‍ വന്ന് തകരാര്‍ പരിഹരിക്കുന്ന പുതിയ സംവിധാനം മാരുതി സുസൂക്കി നടപ്പാക്കി തുടങ്ങി.
We are at @maruti_corp headquarters for the launch of a new service initiative ‘Quick Response Team’. Kenichi Ayukawa, MD & CEO, Maruti Suzuki India takes the stage.@NexaExperience @MSArenaOfficial pic.twitter.com/MTnzR5r9Qf
— carandbike (@carandbike) August 24, 2018
വാറണ്ടി കാലാവധിയുള്ള മാരുതി വാഹനങ്ങള്‍ക്ക് സേവനം സൗജന്യമായിരിക്കും. അല്ലാത്തവര്‍ക്ക് ഈ സേവനം ലഭിക്കാന്‍ 420 മുതല്‍ 575 രൂപ വരെ നല്‍കണം.
24 മണിക്കൂര്‍ സേവനമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിലെ 251 നഗരങ്ങളില്‍ 250 മോട്ടോര്‍ സൈക്കിളുകള്‍ സേവനം നല്കാന് സജ്ജമാക്കിയിട്ടുണ്ട്.