Kerala

ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ ഇന്ത്യയ്ക്ക് വെള്ളി

ഏഷ്യന്‍ ഗെയിംസ് വനിതാ വിഭാഗം കബഡി മത്സരത്തിന്റെ ഫൈനലിലാണ് ഇറാനോട് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. 27-24 എന്ന സ്‌കോറിനാണ് ഇറാന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്. നേരത്തെ കബഡിയില്‍ പുരുഷ ടീം സെമിയില്‍ ഇന്ത്യ ഇറാനോട് തോറ്റിരുന്നു.

മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കുമ്പോള്‍ 13-11നു ഇന്ത്യ ഇറാനെതിരെ ലീഡ് ചെയ്യുകയായിരുന്നു. എന്നാല്‍ രണ്ടാം പകുതി ആരംഭിച്ച് അല്പ സമയത്തിനുള്ളില്‍ ഇന്ത്യന്‍ വനിതകള്‍ 15-18നു പിന്നില്‍ പോയി. മത്സരം അവസാനിക്കുവാന്‍ ആറ് മിനുട്ടുകള്‍ മാത്രമുള്ളപ്പോള്‍ ആണ് ഇറാന്‍ 23-20ന്റെ ലീഡ് സ്വന്തമാക്കിയത്. അതേസമയം ഇന്ത്യയ്‌ക്കെതിരായി റഫറി പോയിന്റുകള്‍ വിധിച്ചതായി പരക്കെ ആക്ഷേപമുയര്‍ന്നിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top