Automotive

ഹോണ്ട ടു വീലേഴ്‌സിന്റെ വില്‍പ്പന തുടര്‍ച്ചയായ മൂന്നാം മാസവും അഞ്ചു ലക്ഷത്തിനു മുകളില്‍

കൊച്ചി: ഹോണ്ട ടു വീലേഴ്‌സിന്റെ വില്‍പ്പന തുടര്‍ച്ചയായ മൂന്നാം മാസവും അഞ്ചു ലക്ഷത്തിനു മുകളിലെത്തി. നാലു മാസങ്ങള്‍ക്കുള്ളില്‍ ഇരുപതു ലക്ഷം വാഹനങ്ങളുടെ വില്‍പ്പന എന്ന നേട്ടവും ഹോണ്ട ടു വീലേഴ്‌സിനു കൈവരിക്കാനായി.

ഈ വര്‍ഷം ജൂലൈ മാസത്തില്‍ ആകെ 5,48,577 ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനയാണ് ഹോണ്ട ടൂ വീലേഴ്‌സ് നടത്തിയത്. 2017 ജൂലൈ മാസത്തില്‍ ഇത് 5,44,529 വാഹനങ്ങള്‍ മാത്രമായിരുന്നു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂലൈ വരെ 23,53,132 വാഹനങ്ങളുടെ വില്‍പ്പനയും ഹോണ്ട ടു വീലേഴ്‌സ് കൈവരിക്കുകയുണ്ടായി. മുന്‍ വര്‍ഷം ഇതേ കാലയളവിലുണ്ടായിരുന്നത് 21,04,869 വാഹനങ്ങള്‍ മാത്രമായിരുന്നു.

ആക്ടീവ 125, സി.ഡി. 110 ഡ്രീം, നവി, ഏവിയേറ്റര്‍, ആക്ടീവ 1 എന്നിവയുടെ പുതുക്കിയ പതിപ്പുകളും ജൂലൈ മാസത്തില്‍ പുറത്തിറക്കിയിട്ടുണ്ട്.

2018 ജൂലൈ മാസത്തില്‍ ഹോണ്ട ടു വീലേഴ്‌സ് ഇന്ത്യ 38 ദശലക്ഷം ഉപഭോക്താക്കള്‍ എന്ന നാഴികക്കല്ലു പുതുക്കിയതായി ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌കൂട്ടേഴ്‌സ് വിപണന വിഭാഗം വൈസ് പ്രസിഡന്റ് യാദവീന്ദര്‍ സിങ് ഗുലേറിയ ചൂണ്ടിക്കാട്ടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top