ലോകത്തിലെ ഏറ്റവും വില കൂടിയ സ്പോര്‍ട്സ് കാര്‍ 121 കോടി രൂപയ്ക്ക് വിറ്റു. ഇറ്റലിയിലെ സ്പോര്‍ട്സ് കാര്‍ നിര്‍മ്മാതാക്കളായ പഗാനി സോണ്‍ഡ എച്ച്പി ബാര്ച്ചെട്ടയാണ് റെക്കോര്‍ഡ് വിലയില്‍ വിറ്റുപോയത്. പഗാനിയുടെ അള്‍ട്രാ ലിമിറ്റഡ് എഡിഷനുകളിലൊന്നായ സോന്ഡയുടെ മൂന്ന് കാറുകള്‍ മാത്രമെ കമ്പനി പുറത്തിറക്കിയിട്ടുളളു.
കാറിന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കേവലം 3.1 സെക്കന്‍ഡുകള്‍ മാത്രം മതി. 7.3 ലിറ്റര്‍ മെഴ്സിഡിസ് എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 789 ബിഎച്ച്പി കരുത്തും ആറ് ഗിയര്‍ ട്രാന്‍സ്മിഷനുമാണ് വാഹനത്തിലുളളത്. മണിക്കൂറില്‍ 355 കിലോമീറ്ററാണ് കാറിന്റെ പരമാവധി വേഗത.
വിലയുടെ കാര്യത്തില്‍ റോള്‍സ്റോയ്സിന്റെ ‘സ്വെപ്റ്റെയില്‍’ ആയിരുന്നു ഇതുവരേക്കും മുന്‍പന്തിയില്‍. 88 കോടിയായിരുന്നു വില. എന്നാല്‍ ഇതില്‍ നിന്നും ഏറെ മുന്നിലാണ് പഗാനി സോണ്‍ഡ എച്ച്പി ബാര്ച്ചെട്ടയുടെ വില.