Business

ലാവാ ഇസഡ് 61 ഫോണ്‍ വിപണിയില്‍

കൊച്ചി: പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ലാവയുടെ പുതിയ ഫോണായ ഇസഡ് 61 വിപണിയില്‍. സ്‌റ്റൈലിഷ് ആയ ഡിസൈനും മികച്ച ക്യാമറയും ഷാര്‍പ്പ് ക്ലിക്ക് സാങ്കേതിക വിദ്യ സഹിതവുമാണ് ഇസഡ് സീരീസിലുള്ള പുതിയ ഫോണ്‍ എത്തിയിരിക്കുന്നത്. സൂക്ഷമമായ ദൃശ്യങ്ങള്‍ പോലും പകര്‍ത്താന്‍ ക്യാമറയെ സഹായിക്കുന്നതാണ് ഷാര്‍പ്പ് ക്ലിക്ക് സാങ്കേതിക വിദ്യ. 8എംപി ഓട്ടോഫോക്കസ് ക്യാമറയാണ് ഫോണിലുള്ളത്. ഫ്രണ്ട് ക്യാമറ 5 എംപി. എല്‍ഇഡി ഫ്‌ലാഷുള്ളതാണ് ഫ്രണ്ട് ക്യാമറ.

18:9 ഫുള്‍ സ്‌ക്രീനോടെ എത്തുന്ന ഇസഡ് 61 ന് 1ജിബി റാംമും. 3000 എംഎഎച്ച് ബാറ്ററിയുമാണ് ഉള്ളത്. 5750 രൂപയാണ് ഫോണിന്റെ വില. രാജ്യത്തെ 80,000 റീട്ടെയില്‍ സ്റ്റോറുകളില്‍ ഫോണ്‍ ലഭിക്കും. കറുപ്പ്, സ്വര്‍ണ്ണ നിറങ്ങളിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്. 2 ജിബി റാം ഉള്ള ഇസഡ് 61 ന്റെ പതിപ്പ് ആഗസ്ത് മാസം പുറത്തിറക്കും

ചെറിയ കാര്യങ്ങള്‍ക്ക് പോലും വലിയ മാററം ഉണ്ടാക്കാന്‍ സാധിക്കുമെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഇസഡ് 61 എന്ന് ലാവാ ഇന്റര്‍നാഷണല്‍ പ്രൊഡക്ട് ഹെഡ് ഗൗരവ് നിഗം പറഞ്ഞു. എച്ച്ഡി ചിത്രങ്ങള്‍ എടുക്കാന്‍ സഹായിക്കുന്നതാണ് ഷാര്‍പ്പ് ക്ലിക്ക് സാങ്കേതിക വിദ്യയോടെ എത്തുന്ന ഫോണെന്ന് അദ്ദേഹം വ്യക്തമാക്കി.

5.45” എച്ച്ഡി + ഫുള്‍ ലാമിനേഷന്‍ സ്‌ക്രീനാണ് ഫോണിന്റേത്. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് ഫോണിന് സംരക്ഷണം നല്‍കുന്നു. ഒറ്റ ചാര്‍ജ്ജില്‍ 1.5 ദിവസം ഫോണ്‍ പ്രവര്‍ത്തിക്കും. എഐ സാങ്കേതിക വിദ്യയടങ്ങിയ ബാറ്ററി ഫോണിലെ ബാറ്ററി ഉപയോഗം നിരീക്ഷിച്ച് അതിനനുസരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. 1.5 ജിഗാ ഹെട്‌സ് ക്വാഡ് കോര്‍ ആണ് പ്രോസസര്‍

ജിയോ സിം കാര്‍ഡ് ഉപയോഗിച്ചാല്‍ 2200 രൂപയുടെ കാഷ് ബാക്ക് ഓഫറുമുണ്ട്. ഫോണിനൊപ്പം ലഭിക്കുന്ന 50 രൂപ വീതം മൂല്യമുള്ള 44 കാഷ്ബാക്ക് വൗച്ചറുകള്‍ റീ ചാര്‍ജ്ജ് സമയത്ത് ഉപയോഗിക്കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top