മുംബൈയിലെ ധാരാവി തെരുവ് ഒറ്റ രാത്രികൊണ്ട് ഒഴിപ്പിച്ച ജഗന്നാഥന് തമ്പുരാന് മലയാളികള്‍ക്ക് സുപരിചിതനാണ്. എന്നാല്‍ അതേ ധാരാവി ചെന്നെയില്‍ പുനര്‍നിര്‍മിച്ച രാമലിംഗമാണ് ഇപ്പോള്‍ താരം.
പതിനായിരത്തോളം പേര് ആറുമാസം നീണ്ട പരിശ്രമത്തിനൊടുവിലാണ് കുപ്രസിദ്ധമായ മുബൈയിലെ ധാരാവി ചേരി ചെന്നൈയില്‍ പുനസൃഷ്ടിച്ചിരിക്കുന്നത്.
നടിപ്പ് മന്നന് ദളപതി രജനിയുടെ പുതിയ ചിത്രം കാലായ്ക്ക് വേണ്ടിയാണ് കലാ സംവിധായകനായ ഡി രാമലിംഗം ചെന്നെയിലെ ധാരാവി ഒരുക്കിയിരിക്കുന്നത്.
പാ രഞ്ജിത്ത് ആണ് ചിത്രത്തിന്റെ സംവിധായകന്. മികച്ച അനുഭവങ്ങളാണ് കാല സമ്മാനിച്ചത്. ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് രാമലിംഗം പറയുന്നു.
കാലാ ഈ മാസം തിയേറ്ററുകളിലെത്തും.