കോട്ടയം: ദുരഭിമാനത്തിന്റെ പേരില്‍ കെവിന് എന്ന യുവാവ് ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍. കെവിനെ കൊല ചെയ്യാനുപയോഗിച്ച ആയുധങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി. നാല് വാളുകളാണ് കണ്ടെടുത്തത്. പ്രതികളുമായി നടത്തിയ തെളിവെടുപ്പിലാണ് കേസില്‍ നിര്‍ണായകമാകുന്ന ആയുധങ്ങള്‍ പോലീസ് കണ്ടെത്തിയത്.
ഹസന്, നിയാസ്, റിയാസ്, വിഷ്ണു എന്നീ പ്രതികളെയാണ് കെവിന് കൊല ചെയ്യപ്പെട്ട സ്ഥലത്തെത്തിച്ച് തെളിവെടുത്തത്. തുടര്‍ന്ന് വിഷ്ണുവിന്റെ വീട്ടിലും പെട്രോള്‍ പമ്പിലും പ്രതികളെയെത്തിച്ച് തെളിവെടുത്തു. അതേസമയം കെവിന് അബദ്ധത്തില്‍ തോട്ടില്‍ വീണ് മരണപ്പെടുകയായിരുന്നുവെന്ന മൊഴിയില്‍ പ്രതികള്‍ ഉറച്ചുനില്‍ക്കുകയാണ്. തെളിവെടുപ്പ് സമയത്തും പ്രതികള്‍ ഇതേ മൊഴി ആവര്‍ത്തിച്ചു.