Automotive

റോള്‍സ് റോയ്‌സ് കല്ലിനാന്‍; ആരെയും മോഹിപ്പിക്കും ഈ എസ്‌യുവി

ലോകമെങ്ങുമുള്ള റോള്‍സ് റോയ്സ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി. റോള്‍സ് റോയ്സ് തങ്ങളുടെ ആദ്യ എസ്യുവി ഔദ്യോഗികമായി പുറത്തിറക്കി. കരുത്തുറ്റ ഡിസൈനും, ഭംഗിയും ഒത്തുചേര്‍ന്ന പുതിയ അവതാരത്തിന് റോള്‍സ് റോയ്സ് നല്‍കിയ പേര് കള്ളിനാന്‍ എന്നാണ്. യഥാര്‍ത്ഥത്തില്‍ 1905 -ല്‍ കുഴിച്ചെടുത്ത 3,106 കാരറ്റ് ദക്ഷിണാഫ്രിക്കന്‍ രത്നത്തിന്റെ പേരാണ് കല്ലിനാന്‍. മുന്നില്‍ നിന്നും കാണുമ്പോള്‍ റോള്‍സ് റോയ്സ് ഫാന്റത്തെയാണ് പുതിയ കലിനാന്‍ എസ്യുവി ഓര്‍മ്മപ്പെടുത്തുക. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കൊണ്ടുള്ള പാന്തിയോണ്‍ ഗ്രില്ലില്‍ നിന്നും തുടങ്ങും എസ്യുവിയുടെ വിശേഷങ്ങള്‍.

പ്രധാന എതിരാളിയായ ബെന്റ്ലെ ബെന്റായ്ഗയേക്കാള്‍ അല്‍പ്പം വലുപ്പവും ഇവന് കൂടുതലുണ്ട്. അത്യാഢംബരവും, ഓഫ് റോഡ് യാത്രയും ഒരുമിച്ച് ഉറപ്പാക്കാനാണ് ബ്രിട്ടീഷ് ലക്ഷ്വറി ബ്രാന്‍ഡിന്റെ ശ്രമം.

സാധാരണ ഇവരുടെ വാഹനങ്ങളായ ഫാന്റവും, ഫാന്റം കൂപ്പെയും, റെയ്ത്തും, ഗോസ്റ്റും, ഡോണുമൊന്നും യാത്ര ചെയ്യാത്ത വഴികളിലൂടെ പോകാനാണ് കള്ളിനാന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഫാന്റത്തില്‍ നിന്നാണ് കള്ളിനാന്റെ ഡിസൈന്‍ സ്വാധീനിച്ചിരിക്കുന്നത്. ആഡംബരപൂര്‍ണ്ണമായ ഡിസൈനിനൊപ്പം സുരക്ഷയ്ക്കായി നൈറ്റ് വിഷന്‍, വിഷന്‍ അസിസ്റ്റ്, കാല്‍നടക്കാരെ കുറിച്ചുള്ള മുന്നറിയിപ്പ്, 4 ക്യാമറ അസിസ്റ്റന്‍സ്, ചുറ്റുപാടുമുള്ള വിവരങ്ങള്‍ എന്നിവയും അറിയിക്കാനുള്ള സൗകര്യങ്ങളുണ്ട്. ബിഎംഡബ്യു നിര്‍മ്മിക്കുന്ന 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ജ്ഡ് വി12 എഞ്ചിനാണ് കള്ളിനാനുള്ളത്. ഉയര്‍ന്ന സ്പീഡ് 250 കെഎംപിഎച്ചാണ്.

കഠിന പ്രതലങ്ങളിലും ഒഴുകിയിറങ്ങുന്ന പ്രതീതിയാണ് കള്ളിനാന്‍ കാഴ്ചവെക്കുക. നിരയില്‍ ഫാന്റത്തിനും ഗോസ്റ്റിനുമിടയിലാണ് റോള്‍സ് റോയ്സ് കള്ളിനാന്റെ സ്ഥാനം. ഇന്ത്യന്‍ വിപണിയില്‍ ബെന്റ്ലി ബെന്റേഗയുമായാണ് കള്ളിനാന്‍ കൊമ്പുകോര്‍ക്കുക. ഈ വര്‍ഷം അവസാനത്തോടെ കള്ളിനാന്‍ ഇന്ത്യന്‍ തീരമണയും. അഞ്ചു മുതല്‍ എട്ടു കോടി രൂപ വരെ   വില ഇന്ത്യയില്‍ പ്രതീക്ഷിക്കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top