Alappuzha

പ്രാണേഷ് കുമാറിന്റെ പിതാവിന്റെ മരണത്തിനിടയാക്കിയ വാഹനങ്ങള്‍ പോലീസ് പിടിയില്‍

ഗുജറാത്ത് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ് കുമാറിന്റ പിതാവ് ഗോപിനാഥ പിള്ളയുടെ മരണത്തിന് കാരണമായ വാഹനാപകടമുണ്ടാക്കിയ മൂന്ന് വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയില്‍. ബുധനാഴ്ച രാവിലെ ചേര്‍ത്തല വയലാര്‍ ജംഗ്ഷനില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ ഗോപിനാഥപിള്ള വെള്ളിയാഴ്ച മരണപ്പെടുകയായിരുന്നു.

പ്രാണേഷ് കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് നിയമ പോരാട്ടം നടത്തുന്നതിനിടെയാണ് ഗോപിനാഥപിള്ളയുടെ അപകട മരണം. മരണത്തില്‍ ദുരുഹത ഉയര്‍ന്ന സാഹചര്യത്തിലാണ് പോലിസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു അന്വേഷണം നടത്തിയത്. എറണാകുളം രജിസ്ട്രേഷനിലുള്ള രണ്ട് മിനിലോറിയും ത്യശൂര്‍ രജിസ്ടേഷനിലുള്ള ടാങ്കറുമാണ് പട്ടണക്കാട് പൊലീസ് പിടിച്ചെടുത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top