Home app

ഐആര്‍എന്‍എസ്എസ്.1-ഐ വിജയകരമായി വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്.എസ്. 1 ഐ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് പുലര്‍ച്ചെ 4.04-നായിരുന്നു വിക്ഷേപണം. ഐആര്‍എന്‍എസ്എസ് ശ്രേണിയിലെ എട്ടാമത് ഉപഗ്രഹമാണ് പിഎസ്എല്‍വി സി41 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചത്. 1,425 കിലോ ഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം.

വിക്ഷേപിച്ച് 19 മിനിറ്റ് 20 സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഉപഗ്രഹം ഭ്രമണപഥത്തിലെത്തി. ഓഗസ്റ്റില്‍ വിക്ഷേപിച്ച ഐആര്‍എന്‍എസ്എസ് 1-എച്ച് പരാജയമായിരുന്നു. ഇതിന് പകരമാണ് ഐആര്‍എന്‍എസ്എസ്.1-ഐ വിക്ഷേപിക്കുന്നത്. പിഎസ്എല്‍വി ഉപയോഗിച്ച് നടത്തുന്ന 43-ാമത് വിക്ഷേപണമാണിത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top