Home app

മനുഷ്യന്റെ ആദ്യ സൗര ദൗത്യം പറക്കാനൊരുങ്ങുന്നു

മനുഷ്യന്റെ ആദ്യ സൗര ദൗത്യമായ പാര്‍ക്കര്‍ സോളാര്‍ പ്രോബ് ജൂലായ് 31ന് വിക്ഷേപിക്കും. ഗവേഷണ പേടകത്തെബഹിരാകാശത്തേക്ക് എത്തിക്കുന്നത് ഡെല്‍റ്റ -4 എന്ന ശക്തിയേറിയ റോക്കറ്റിലാണെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അറിയിച്ചു. ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നായിരിക്കും പേടകം വിക്ഷേപിക്കുക. ഏഴുവര്‍ഷം കാലാവധിയാണ് ദൗത്യത്തിനുള്ളത്. സൂര്യന്റെ ഉപരിതലത്തില്‍ നിന്ന് 98 ലക്ഷം കിലോമീറ്റര്‍ വരെ അടുത്തുള്ള ഭ്രമണപഥത്തിലായിരിക്കും പേടകം സൂര്യനെ ചുറ്റുക. സൂര്യന്റെ പുറംപാളിയെന്ന് അറിയപ്പെടുന്ന കൊറോണയില്‍ നിന്നുള്ള ചൂടിനെ പ്രതിരോധിക്കാന്‍ തെര്‍മല്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം (ടിപിഎസ്) ഉടന്‍ സ്ഥാപിക്കും. കൊറോണയെ കുറിച്ച് പഠിക്കാനും നക്ഷത്രങ്ങളുടെ ഭൗതിക നിയമങ്ങളെക്കുറിച്ചുള്ള ശാസ്ത്രലോകത്തിന്റെ ഒരുപാട് സംശയങ്ങള്‍ക്ക് ഉത്തരം തേടാനും ദൗത്യത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top