കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, എക്സ്പ്രസ്, ഡീലക്സ്, സൂപ്പര്‍ ഡീലക്സ് ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി യാത്രചെയ്യിക്കരുതെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് അധ്യക്ഷനായ ഡിവിഷന് ബെഞ്ചിന്റേതാണ് വിധി.
സീറ്റുകള്‍ക്കനുസരിച്ച് മാത്രമേ ഇനി ആളുകളെ കയറ്റാവൂവെന്നും ഉയര്‍ന്ന നിരക്ക് നല്കുമ്പോള് യാത്രക്കാരന് ഇരുന്ന് യാത്രചെയ്യാന്‍ അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മോട്ടോര്‍ വാഹന ചട്ടം കര്‍ശനമായി പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു. നിലവില്‍ സാമ്പത്തികപ്രതിസന്ധി അലട്ടുന്ന കെഎസ്ആര്‍ടിസിക്ക് വന്‍ നഷ്ടമുണ്ടാക്കുന്നതാണു പുതിയ തീരുമാനം.
കെഎസ്ആര്‍ടിസി ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി യാത്രചെയ്യിക്കരുതെന്ന് ഹൈക്കോടതി
By
March 27, 2018 9:18 am