Alappuzha

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്-എം വോട്ട് ചെയ്‌തേക്കില്ല

കോട്ടയം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്-എം വോട്ട് ചെയ്‌തേക്കില്ല. കേരള കോണ്‍ഗ്രസ്-എം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിലവിെല രീതിയില്‍ തുല്യ അകലം പാലിക്കാന്‍ ഇന്ന് ചേര്‍ന്ന ഉന്നതാതികാര സമിതി യോഗത്തില്‍ ധാരണയായി. മനസാക്ഷി വേട്ടെന്ന ആശയം പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി മുന്നോട്ട് വച്ചങ്കിലും പി.ജെ. ജോസഫിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അത് ഉപേക്ഷിച്ചു. മനസാക്ഷി വോട്ടെന്ന ആശയം എല്‍ഡിഎഫിന് അനുകൂലമായി ചിന്തിക്കാന്‍ ഇടയാക്കുമെന്നും ഇത് അനുവദിക്കാനാവില്ലെന്നും പി.ജെ ജോസഫ് വാദിച്ചു. ജോസഫിന്റെ നിലപാടിനു പിന്തുണ ഉണ്ടായതോടെ പിന്തുണ സംബന്ധിച്ച ചര്‍ച്ച ഒഴിവാക്കുകയായിരുന്നു. പാര്‍ട്ടി സംഘടന തെരഞ്ഞെടുപ്പു സംബന്ധിച്ചും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയായി. അതേസമയം കേരളകോണ്‍ഗ്രസിന്റെ പുതിയ ബന്ധങ്ങളെപ്പറ്റി യോഗത്തില്‍ ചര്‍ച്ചയുണ്ടായില്ല. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ പിന്തുണ തേടി കഴിഞ്ഞ ദിവസം ബിജെപി നേതാക്കള്‍ കെഎം മാണിയെ കണ്ടിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top