നോട്ട് നിരോധനവും തിരിച്ച് വന്ന നോട്ടിന്റെ കണക്കിനെ സംബന്ധിച്ച വിവാദങ്ങളും ഒന്നടങ്ങിയപ്പോള്‍ ഈ നിരോധിച്ച കറന്‍സികള്‍ എന്തു ചെയ്തു എന്നറിയാന്‍ പലര്‍ക്കും കൗതുകമായിരുന്നു. അതറിയണമെങ്കില്‍ റിസര്‍വ് ബാങ്ക് ആര്‍ടിഐ പ്രകാരം നല്കിയ മറുപടി കാണണം. റിസര്‍വ് ബാങ്കിന്റെ വിവിധ ശാഖകളില്‍ തിരിച്ചു വന്ന 15.28 ലക്ഷം കോടി രൂപ കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം ഷ്രെഡിംഗ് മിഷ്യനിലിട്ട് കീറി മുറിച്ച് ചെറു കഷ്ണങ്ങളാക്കി. ഇങ്ങനെ ഉപയോഗിക്കാന്‍ കഴിയാത്തവിധം നശിപ്പിച്ച 500, 1000 നോട്ടുകള്‍ ഇഷ്ടിക രൂപത്തിലാക്കി വച്ചിരിക്കുകയാണ്. ഉപയോഗിക്കാനുളള സൗകര്യത്തിനാണ് ഇഷ്ടിക രൂപത്തില്‍ വച്ചിരിക്കുന്നത്. പിന്നീടിത് ടെന്‍ഡര്‍ വിളിച്ച് ലേലം ചെയ്ത് നല്‍കാനാണ് ആര്‍ബിഐയുടെ തീരുമാനം. കത്തിക്കാനുളള ഇന്ധനമായോ, മറ്റ് ഉപയോഗങ്ങള്‍ക്കോ വേണ്ടിയാകും പാഴ്വസ്തുക്കള് വിലയ്ക്കെടുക്കുന്നവര്‍ ഇത് ആര്‍ബിഐയില്‍ നിന്നും വാങ്ങുക.
നിരോധിച്ച നോട്ടെല്ലാം കീറിമുറിച്ച് ഇഷ്ടികയാക്കി
By
March 18, 2018 12:09 pm