ചേരുവ തയ്യാറാക്കിയത് : പ്രിയ ആനന്ദ്
ഗൃഹനാഥ. മഴവില്‍ മനോരമ പോലുള്ള ചാനലുകളില്‍ കുക്കറി ഷോ ചെയ്യുന്നു. പരമ്പരാഗത സസ്യാഹാരങ്ങളുടെ വൈവിധ്യമാര്‍ന്ന വിഭവങ്ങളാണ് തയ്യാറാക്കുന്നത്.
ആവശ്യമുള്ള സാധനങ്ങള്‍
- കോണ്‍ റവ : 1 കപ്പ്
- കാരറ്റ്, ബീന്‍സ്, ഗ്രീന്‍പീസ് വേവിച്ചത് : അര കപ്പ്
- ഇഞ്ചി അരിഞ്ഞത് : കാല് സ്പൂണ്‍
- പച്ചമുളക് : 4 എണ്ണം
- സവാള : 2 എണ്ണം
- തക്കാളി : ഒരെണ്ണം
- എണ്ണ : ആവശ്യത്തിന്
- നെയ്യ് : ആവശ്യത്തിന്
- കടുക് : കാല് സ്പൂണ്‍
- ഉഴുന്ന് പരിപ്പ് : കാല് സ്പൂണ്‍
- കടല പരിപ്പ് : കാല് സ്പൂണ്‍
- ഉപ്പ് : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയില്‍ നെയ്യ് എണ്ണ ചൂടാക്കി അതില്‍ കടുക്, ഉഴുന്ന് പരിപ്പ്, കടല പരിപ്പ്, എന്നിവ ചൂടാക്കുക. ഇതിലേക്ക് സവാള, തക്കാളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. നന്നായി വഴറ്റിയ ശേഷം ആവശ്യത്തിന് വെള്ളം ചേര്‍ക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. നന്നായി തിളക്കുമ്പോള്‍ കോണ്‍ റവ ചേര്‍ത്ത് നന്നായി വേവിക്കുക. ശേഷം മല്ലിയിലയും നാരങ്ങാ നീരും ചേര്‍ത്ത് വിളമ്പാം.
* കോണ്‍ റവ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്.