Food

കാഞ്ചീപുരം ഇഡ്ഡലി

ചേരുവ തയ്യാറാക്കിയത് : പ്രിയ ആനന്ദ്

ഗൃഹനാഥ. മഴവില്‍ മനോരമ പോലുള്ള ചാനലുകളില്‍ കുക്കറി ഷോ ചെയ്യുന്നു. പരമ്പരാഗത സസ്യാഹാരങ്ങളുടെ വൈവിധ്യമാര്‍ന്ന വിഭവങ്ങളാണ് തയ്യാറാക്കുന്നത്.

ചേരുവകള്‍

പച്ചരി – ഒരു കപ്പ്
ഉഴുന്ന് – കാല്‍ കപ്പ്
ചവ്വരി – അര കപ്പ്
ഉലുവ – രണ്ടു സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

അരിയും ചവ്വരിയും ഉലുവയും ഒരുമിച്ചു നാല് മണിക്കൂര്‍ കുതിര്‍ക്കുക .
ഉഴുന്ന് തനിയെ ഒരു മണിക്കൂര്‍ കുതിര്‍ക്കുക . ഇതെല്ലം നന്നായി അരച്ച്
ഇഡ്ഡലി മാവു പാകത്തിന് ഉപ്പ് ചേര്‍ത്തു കലക്കി പൊങ്ങാന്‍ വയ്ക്കുക .
നന്നായി പൊങ്ങിവന്ന മാവ് എടുത്ത് ഇഡ്ഡലി തട്ടില്‍ ഒഴിച്ച് ഉണ്ടാക്കാം.

താളകം 

ചേരുവകള്‍

നാടന്‍ പച്ചക്കറികള്‍
(മുരിങ്ങക്ക , വെണ്ടയ്ക്ക,വഴുതനങ്ങ, മത്തന്‍) – കാല്‍ കിലോ

വറുക്കാന്‍ ആവശ്യമായത്

തേങ്ങാ – ഒരു കപ്പ്
എള്ള് – രണ്ടു സ്പൂണ്‍
ഉഴുന്ന് പരിപ്പ് – കാല്‍ കപ്പ്
കടല പരിപ്പ് – മൂന്നു സ്പൂണ്‍
ഉണക്ക മല്ലി – മൂന്നു സ്പൂണ്‍
ചുവന്ന മുളക് – നാലെണ്ണം
കുരുമുളക് – കുറച്ച്
മേല്‍ പറഞ്ഞ ചേരുവകള്‍ എല്ലാം നന്നായി വറുത്തരച്ച് മാറ്റി വയ്ക്കുക.

പുളി പിഴിഞ്ഞത് – അര കപ്പ്
ഉപ്പ് – ആവശ്യത്തിന്
നല്ലെണ്ണ – ആവശ്യത്തിന്
കടുക് – കാല്‍ സ്പൂണ്‍
ഉലുവ – കാല്‍ സ്പൂണ്‍
കറിവേപ്പില – ഒരു തണ്ട്

ഉണ്ടാക്കുന്ന വിധം

എല്ലാ പച്ചക്കറികളും പുളിവെള്ളത്തില്‍ നന്നായി വേവിക്കുക. ഇതിലേക്ക്
അരപ്പ് ചേര്‍ത്തു യോജിപ്പിച്ചു തിളക്കുമ്പോള്‍ വാങ്ങി വെയ്ക്കുക.
നല്ലെണ്ണയില്‍ കടുക്, ഉലുവ, കറിവേപ്പില ഇട്ട് താളിച്ഛ് ഉപയോഗിക്കുക

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top