Home app

വാട്ട്‌സ് ആപ്പിലൂടെ ഇനി പണവും അയക്കാം

വാട്ട്‌സ് ആപ്പില്‍ ജീവിതം ആഘോഷിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇന്ത്യയിലുള്ള വാട്ട്‌സ് ആപ്പ് ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ വാട്ട്‌സ് ആപ്പിലൂടെ പണം കൈമാറ്റം ചെയ്യാം. വാട്ട്‌സ് ആപ്പ് ഉപയോഗിക്കുന്നവരുടെ ബാങ്ക് അക്കൗണ്ട് വാട്ട്‌സ് ആപ്പ് അക്കൗണ്ടുമായി ലിങ്ക് ചെയ്താല്‍ മതിയാകും. യൂണിഫെഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യു.പി.ഐ)മുഖേനയാണ് അക്കൗണ്ടുകള്‍ ലിങ്ക് ചെയ്യേണ്ടത്.

വാട്ട്‌സ് ആപ്പ് ചാറ്റിലൂടെയാണ് പണം കൈമാറ്റം നടത്തേണ്ടത്. എന്നാല്‍ വാട്ട്‌സ് ആപ്പ് ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ഇപ്പോള്‍ ഈ സൗകര്യം ലഭിക്കുമെന്ന് കരുതേണ്ട. താമസിയാതെതന്നെ ഈ സംവിധാനം എല്ലാവര്‍ക്കും പ്രയോജനപ്പെടുമെന്നാണ് അറിയുന്നത്.

നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് (എന്‍സിപിഐ) യുപിഐക്ക് വേണ്ടി ഈ പണ കൈമാറ്റ സംവിധാനം ഇപ്പോള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. എന്‍സിപിഐ തന്നെയാണ് നിലവുലുള്ള ഭീം ആപ് രൂപപ്പെടുത്തിയത്. വ്യക്തികള്‍ക്ക് മാത്രമേ വാട്ട്‌സ്ആപ്പ് അക്കൗണ്ട് മുഖേന പണം കൈമാറ്റം ചെയ്യാന്‍ കഴിയൂ. ബിസിനസ് ആവശ്യങ്ങള്‍ക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താന്‍ സാധിക്കില്ല. ഉദാഹരണത്തിന് സിനിമയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുവാനോ യാത്രാ ടിക്കറ്റ് ബുക്ക് ചെയ്യുവാനോ പണം കൈമാറ്റം ചെയ്യാന്‍ കഴിയില്ല.
(കടപ്പാട് ; ടൈംസ് ഓഫ് ഇന്ത്യ )

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top