Film News

സര്‍പ്രൈസുകള്‍ തീരാതെ ഒടിയന്‍ ; ലാലേട്ടനൊപ്പം കിടിലന്‍ മേക്ക്ഓവറുമായി മഞ്ജുവാര്യരും

ലാലേട്ടനെപ്പോലെ കിടിലന്‍ മേക്ക്ഓവറിന് തയ്യാറെടുക്കുകയാണ് ഒടിയനിലെ നായിക മഞ്ജു വാര്യരും. വി.എ.ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനു വേണ്ടി പതിനെട്ടു കിലോയോളം ശരീരഭാരം കുറച്ച് മോഹന്‍ലാല്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ലാല്‍ മാത്രമല്ല മഞ്ജുവും പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നാണ് സംവിധായകനായ ശ്രീകുമാര്‍ മേനോന്‍ പറയുന്നത്.

ചിത്രത്തില്‍ മൂന്ന് വേഷപ്കര്‍ച്ചകളില്‍ ലാല്‍ എത്തുമ്പോള്‍ മൂന്ന് ഗെറ്റപ്പുകളിലായി ഒപ്പം മഞ്ജുവുമുണ്ട്. ഇരുപതുകളില്‍ നിന്ന് മുപ്പത്തഞ്ചിലേക്കും അമ്പതിലേക്കുമുള്ള മഞ്ജുവിന്റെ മേക്കോവറാണ് പ്രധാന പ്രത്യേകത. മലയാളി കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഒടിയന്‍. മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും കൂടാതെ പ്രകാശ് രാജ്, നരേന്‍, സിദ്ദിഖ്, ഇന്നസെന്റ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top