Fashion

കൊച്ചി ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്കിന് തിരിതെളിഞ്ഞു

ഡിസൈനര്‍ മികവിന്റെയും ഫാഷന്‍ വൈവിധ്യങ്ങളുടെയും വിസ്മയമൊരുക്കി ആറാമത് കൈറോണ്‍ കൊച്ചി ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്കിന് വെളളിയാഴ്ച്ച തിരിതെളിഞ്ഞു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഫാഷന്‍ വീക്ക് വൈകിട്ട് 7.30 മുതല്‍ ഹോട്ടല്‍ കാസിനോയിലാണ് അരങ്ങേറുന്നത്. കേരളത്തെ പ്രതിനിധീകരികരിച്ച് ഫാഷന്‍ ഡിസൈനര്‍ ഹരി ആനന്ദ് ഉള്‍പ്പെടെയുള്ളവര്‍ ഷോയില്‍ പങ്കെടുക്കുന്നുണ്ട്. ഓരോ ദിവസവും രണ്ട് പ്രമുഖ ഡിസൈനര്‍മാരുടെ കലാവിഷ്‌കാരങ്ങള്‍ ഉണ്ടാകും. ഡിസൈനര്‍ സാക്ഷി ബിന്ദ്ര അവതരിപ്പിച്ച ‘ലേബല്‍’ എന്ന ശേഖരത്തോടെയാണ് ഷോ ആരംഭിച്ചത്.

ബഹുമുഖ പ്രതിഭകളായ വനിതകള്‍ പ്രതിനിധീകരിക്കുന്ന വൈവിധ്യമാര്‍ന്ന ജീവിതവും സംസ്‌കാരവുമാണ് ഷോയുടെ പ്രമേയം. സ്ത്രീ ശാക്തീകരണം ലക്ഷ്യമിടുന്ന ഡിസൈനുകളുമായാണ് പ്രശസ്ത ഡിസൈനര്‍ ഡോ. സഞ്ജന ജോണ്‍ എത്തുന്നത്.

ഷോയുടെ രണ്ടാം ദിവസം ഇന്ന്് ആധുനിക വനിതക്കായി കൈത്തറിയും ഇന്ത്യന്‍ നെയ്ത്തു പാരമ്പര്യവും, പുത്തന്‍ ട്രെന്‍ഡുകളും സമ്മേളിക്കുന്ന ‘ഒബ്സഷന്‍ ഓഫ് ലവ്’ എന്ന വിസ്മയ കാഴ്ചയുമായി ഹരി ആനന്ദിന്റെ മോഡലുകള്‍ റാമ്പില്‍ ചുവടു വയ്ക്കും. ഡിസൈനര്‍ നാസിയ സയ്ദ് ‘ബിജ്വല്‍ഡ്’ എന്ന രാജകീയ വിവാഹ വസ്ത്ര ശ്രേണി ഷോയില്‍ അവതരിപ്പിക്കും. സമാപന ദിവസമായ ഞായറാഴ്ച റിയാസ്, രേശ്മ ഗഞ്ജി എന്നിവരുടെ ലിബാസ് എന്ന ഷോയും, ജയശ്രീ മിശ്രയുടെ സവിശേഷമായ രാജ്വാഡ കളക്ഷനുകളും വേദിയിലെത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top