Film News

ഭാവനയ്ക്ക് മാംഗല്യം

നടി ഭാവനയും കന്നഡ സിനിമാ നിര്‍മാതാവ് നവീനും തമ്മിലുള്ള വിവാഹ തിയതി തീരുമാനിച്ചു. ഡിസംബര്‍ 22 വെളളിയാഴ്ച തൃശൂരില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങുകളോടെയായിരിക്കും വിവാഹമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം ബന്ധുക്കള്‍ സ്ഥിരീകരിച്ചിട്ടില്ല. മാര്‍ച്ച് 9 നായിരുന്നു ഭാവനയുടെ വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. ഇരുവീട്ടുകാരും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഭാവനയുടെ ആദ്യ കന്നട ചിത്രമായ റോമിയോ നവീനാണ് നിര്‍മ്മിച്ചത്. താന്‍ പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നും ഭാവന തന്നെയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്. എന്നാല്‍ അച്ഛന്‍ മരിച്ചതിനാല്‍ വിവാഹം നീട്ടിവെക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top