ഡല്‍ഹിയില്‍ തയ്യാറാക്കിയ 918 കിലോ വരുന്ന കിച്ച്ഡി ഗിന്നസ് ബുക്കില്‍. ലോക ഭക്ഷ്യമേളയുടെ ഭാഗമായി ശനിയാഴ്ച തയ്യാറാക്കിയ വമ്പന്‍ കിച്ച്ഡിയാണ് ഗിന്നസ് ബുക്ക് ഓഫ് റിക്കോര്‍ഡ്സില്‍ ഇടംനേടിയത്.പ്രമുഖ പാചക വിദഗ്ധന്‍ സഞ്ജീവ് കപൂറിന്റെ നേതൃത്വത്തില്‍ 50 പാചക വിദഗ്ധര്‍ ചേര്‍ന്നാണ് കിച്ച്ഡി പാചകം ചെയ്തത്. വെള്ളിയാഴ്ച മുതല്‍ ആരംഭിച്ച തയ്യാറെടുപ്പുകളുടെ ഫലമായാണ് ഇത്രയും വലിയ തോതില്‍ കിച്ച്ഡി തയ്യാറാക്കിയതെന്ന് സഞ്ജീവ് കപൂര്‍ പറഞ്ഞു.
അരി, ബജ്റ, റാഗി, പരിപ്പ്, പച്ചക്കറികള്‍, മസാലക്കൂട്ടുകള്‍ തുടങ്ങിയ ഉപയോഗിച്ചാണ് കിച്ച്ഡി ഉണ്ടാക്കിയത്. യോഗ ഗുരു ബാബ രാംദേവ്, കേന്ദ്ര മന്ത്രി ഹര്സിമ്രദ് കൗര്‍ ബാദല്‍ തുടങ്ങിയവരും കിച്ച്ഡി നിര്‍മാണത്തില്‍ പങ്കെടുത്തു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും കേന്ദ്ര ഭക്ഷ്യവകുപ്പും ചേര്‍ന്നാണ് മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന മേള സംഘടിപ്പിക്കുന്നത്.
പോഷക സമ്പുഷ്ടമായ ഭക്ഷണമാണ് കിച്ച്ഡിയെന്നും ശരീരത്തിനാവശ്യമായ എല്ലാ വൈറ്റമിനുകളും ഇതില്‍ അടങ്ങിയിട്ടുണ്ടെന്നും ബാബ രാംദേവ് പറഞ്ഞു. ഇന്ത്യയുടെ പരമ്പരാഗതമായ ഭക്ഷണമാണ് ഇതെന്നും എല്ലാ ഇന്ത്യക്കാരും കിച്ച്ഡി ഭക്ഷണമായി ഉപയോഗിക്കണമെന്നും മന്ത്രി ഹര്സിമ്രദ് കൗര്‍ ബാദല്‍ ആവശ്യപ്പെട്ടു.