Food

കൂന്തള്‍ റോസ്റ്റ്

  • കൂന്തള്‍ – അര കിലോ
  • സവാള – രണ്ടെണ്ണം പൊടിയായി അരിഞ്ഞത്
  • തക്കാളി – രണ്ടെണ്ണം പൊടിയായി അരിഞ്ഞത്
  • പച്ചമുളക് – നാല് എണ്ണം നെടുകെ കീറിയത്
  • കറിവേപ്പില – രണ്ട് തണ്ട്
  • മുളകുപൊടി – ഒരു ടീസ്പൂണ്‍
  • കുരുമുളകുപൊടി – ഒരു ടീസ്പൂണ്‍
  • മഞ്ഞള്‍പൊടി – കാല്‍ ടീസ്പൂണ്‍
  • ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – ഒരു ടേബിള്‍ സ്പൂണ്‍
  • വെളിച്ചെണ്ണ – ആവശ്യത്തിന്
  • മല്ലിയില – ആവശ്യത്തിന്
  • ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

വൃത്തിയാക്കി വച്ചിരിക്കുന്ന കണവ ഒരു ടീസ്പൂണ്‍ മുളകുപൊടിയും മഞ്ഞള്‍പൊടിയും കറിവേപ്പിലയും ഉപ്പും ചേര്‍ത്തിളക്കി ചെറുതീയില്‍ വറുത്തെടുക്കുക.

അടുത്തതായി ഒരു പാനില്‍ 2 ടീസ്പൂണ്‍ എണ്ണയൊഴിച്ച് ചൂടാക്കുക. ഇതിലേക്ക് പൊടിയായി അരിഞ്ഞുവച്ചിരിക്കുന്ന സവാളയും കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വഴറ്റിയെടുക്കുക.

സവാള സ്വര്‍ണനിറമായി വരുമ്പോള്‍ അതിലേക്ക് പച്ചമുളകും ഇഞ്ചി- വെളുത്തുള്ളി പേസ്റ്റും ചേര്‍ത്തിളക്കുക. ഇതിന്റെ പച്ചമണം മാറി വരുമ്പോഴേക്കും തക്കാളി കൂടി ചേര്‍ക്കുക.

തക്കാളി വഴണ്ടുവരുമ്പോഴേക്കും മുളകുപൊടിയും കുരുമുളകുപൊടിയും കൂടി ചേര്‍ക്കുക. പൊടികളുടെ പച്ചമണം മാറുമ്പോള്‍ നേരത്തേ വറുത്തുവച്ചിരിക്കുന്ന കണവ കൂടി ഇതിലേക്ക് ചേര്‍ക്കുക.

5 മിനിറ്റ് ചെറുതീയില്‍ അടച്ചുവച്ചു വേവിക്കുക. ശേഷം നന്നായി ഇളക്കി അടുപ്പില്‍ നിന്നും വാങ്ങാം. സ്വാദിഷ്ടമായ കൂന്തള്‍ മസാല തയ്യാര്‍. കറിവേപ്പില വിതറി അലങ്കരിച്ചു വിളമ്പാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top