ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വീണ്ടും കേരളത്തിലെത്തും. ഈ മാസം പതിനേഴിന് തിരുവനന്തപുരത്ത് നടക്കുന്ന ജനരക്ഷാ യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അമിത് ഷാ വീണ്ടും കേരളത്തിലേക്ക് എത്തുന്നത്.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ പിണറായിലൂടെ കടന്നുപോകുന്ന യാത്രയില്‍നിന്നും അമിത് ഷാ പിന്മാറിയത് ജനങ്ങളുടെ പരിഹാസത്തിന് ഇടയാക്കിയിരുന്നു. ഡല്‍ഹിയില്‍ പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് യാത്രയില്‍നിന്നും ദേശീയ അധ്യക്ഷന്‍ ഒഴിവായതെന്നാണ് ബിജെപി നേതാക്കള്‍ കാരണമായി പറഞ്ഞത്.